കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ ഡൽഹിയിലുള്ള വസതിയിൽ എൻഫോഴ്സ്മെന്റ് സംഘം.കോൺഗ്രസ് നേതാവിനെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യുകയാണ്.സന്ദേസര അഴിമതിയുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ.
സ്റ്റെർലിങ് ബയോടെക് -സന്ദേസര കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് 15,000 കോടി രൂപയുടെ അഴിമതിയാണ് നടന്നിരിക്കുന്നത്.ഇതിനു മുൻപ് അന്വേഷണങ്ങളിൽ നിന്നും ആരോഗ്യപരമായ കാരണങ്ങൾ പറഞ്ഞ് അഹമ്മദ് പട്ടേൽ ഒഴിഞ്ഞു മാറിയിരുന്നു. 60 വയസ്സ് കഴിഞ്ഞ തനിക്ക് കോവിഡ് വൈറസ് ബാധിക്കാൻ സാധ്യത കൂടുതലാണെന്ന ന്യായം പറഞ്ഞാണ് പട്ടേൽ രക്ഷപ്പെട്ടത്.










