ന്യൂഡൽഹി : സംഭാവന എന്ന പേരിൽ രാജീവ് ഗാന്ധി ഫൗണ്ടേഷന് നൽകിയത് പ്രൊട്ടക്ഷൻ മണിയാണെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ. സംഭാവനയുടെ നന്ദിയായി കോൺഗ്രസ് ചോക്‌സിയെ സംരക്ഷിച്ചുവെന്നും 2015-ൽ ചാർജ് ചെയ്യപ്പെട്ട കേസിൽ ചോക്‌സിയ്ക്കെതിരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ലെന്നും അമിത് മാളവ്യ ചൂണ്ടിക്കാട്ടി.
നീരവ് മോദിയും മെഹുൽ ചോക്സിയും പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പിൽ 11,356 കോടി രൂപയുടെ വെട്ടിപ്പു നടത്തിയവരാണ്. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട സിബിഐ ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിക്കുമ്പോഴേയ്ക്കും ഇരുവരും രാജ്യം വിട്ടിരുന്നു. ഇവരിൽ നീരവ് മോദിയെ തിരിച്ചെത്തിക്കാൻ ഉള്ള നടപടി ക്രമങ്ങൾ നടന്നു വരികയാണ്.










