ശ്രീനഗര്‍: കാശ്മീരില്‍ രണ്ടു മാസത്തേക്കുള്ള പാചകവാതകം സംഭരിക്കാന്‍ എണ്ണക്കമ്പനികള്‍ക്കു സര്‍ക്കാര്‍ നിര്‍ദ്ദേശം. ലഡാക്കിലെ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശമെന്ന് സൂചനയുണ്ട്. ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് ഡയറക്ടറാണ് ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ശനിയാഴ്ച ഉത്തരവിറക്കിയത്.
മണ്ണിടിച്ചിലില്‍ ദേശീയപാത അടച്ചിടേണ്ടി വരുന്നതുമൂലം ചില പ്രദേശങ്ങളില്പാചകവാതകം ലഭിക്കാതെ വരുമെന്നും ഈ സാഹചര്യമൊഴിവാക്കാനാണ് സംഭരണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. അടിയന്തര പ്രാധാന്യമുള്ളത് എന്ന സൂചനയോടെയാണ് ഉത്തരവിറക്കിയത്.
മഴക്കാലത്ത് ശ്രീനഗര്‍-ജമ്മു ദേശീയപാതയില്‍ മണ്ണിടിച്ചില്‍ കണക്കിലെടുത്ത് പാചകവാതക സംഭരണം സാധാരണമാണെങ്കിലും ഇത്രയധികം സംഭരണം മുന്‍പുണ്ടായിട്ടില്ല. പാരാമിലിട്ടറി സേനാംഗങ്ങള്‍ക്കു താമസിക്കാന്‍ 16 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലഭ്യമാക്കണമെന്ന് ഗന്ദര്‍ബാല്‍ പോലീസ് സൂപ്രണ്ട് ജില്ലാ ഭരണകൂടത്തോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.
Discussion about this post