അതിർത്തി തർക്കവുമായി ബന്ധപ്പെട്ട് സദാസമയവും ബിജെപിയെ പഴിക്കുന്ന കോൺഗ്രസിന്റെ പ്രസ്താവനകൾ രാജ്യത്തിനു താല്പര്യമുള്ളവയല്ലെന്ന് ബഹുജൻ സമാജ് വാദി പാർട്ടി നേതാവ് മായാവതി.ഗാൽവൻ വാലിയിലുണ്ടായ ചൈനയുടെ ആക്രമവുമായി ബന്ധപ്പെട്ട് കേന്ദ്രത്തെ അനുകൂലിച്ച് സംസാരിക്കുകയായിരുന്നു മായാവതി.
ബഹുജൻ സമാജ് വാദി പാർട്ടി ബിജെപിയുടെ സഖ്യകക്ഷിയല്ലെങ്കിലും രാജ്യസുരക്ഷയെ സംബന്ധിച്ച കാര്യങ്ങളിൽ പാർട്ടി ബിജെപിയോടൊപ്പമാണെന്ന് മായാവതി വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷയെ സംബന്ധിക്കുന്ന സുപ്രധാന കാര്യങ്ങളിൽ രാഷ്ട്രീയം കളിക്കുന്നത് കോൺഗ്രസ് ഒഴിവാക്കണമെന്നും മായാവതി കൂട്ടിച്ചേർത്തു.കഴിഞ്ഞ ദിവസം ഇതേ വിഷയത്തിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ചു കൊണ്ടും കേന്ദ്രത്തെ പിന്തുണച്ചു കൊണ്ടും രാജ്യസഭാംഗമായ ശരത്ത് പവാർ രംഗത്തു വന്നിരുന്നു.












Discussion about this post