കൊച്ചി: അഭിമന്യു വധക്കേസിലെ കേസിലെ മുഖ്യപ്രതി നെട്ടൂര്‍ സ്വദേശി സഹല്‍ ഹംസയെ (23) തെളിവെടുപ്പിനുശേഷം അന്വേഷണസംഘം ഇന്നലെ കോടതിയില്‍ തിരിച്ച് ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
എട്ടുദിവസത്തേക്കാണ് ഇയാളെ പൊലീസിന്റെ കസ്റ്റഡിയില്‍ വിട്ടുകൊടുത്തിരുന്നത്. അഭിമന്യുവിനെ കുത്തി കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി വെണ്ടുരുത്തി പാലത്തിനു താഴെ കായലിലേക്ക് വലിച്ചെറിഞ്ഞെന്ന് സഹല്‍ മൊഴിനല്‍കിയിരുന്നു. ഇതനുസരിച്ച് കായലില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ സഹലിനെ കൊറോണ പരിശോധനയ്ക്കുശേഷം റിമാന്‍ഡ് ചെയ്യാനാണ് കോടതി നിര്‍ദേശിച്ചത്.
എറണാകുളം മഹാരാജാസ് കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിയായിരുന്ന അഭിമന്യുവിനെ 2017 ജൂലായ് രണ്ടിനാണ് കാമ്പസ്‌ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയത്.
സംഭവത്തെത്തുടര്‍ന്ന് ഒളിവില്‍ പോയ സഹല്‍ ജൂലായ് 18 നാണ് കോടതിയില്‍ കീഴടങ്ങിയത്.
Discussion about this post