ഉത്തർപ്രദേശിലെ കാൺപൂരിൽ ഇന്ന് പോലീസുകാർക്കെതിരെ നടന്ന അക്രമത്തിനു പിന്നിലുള്ള വികാസ് ഡൂബെയുടെ പേരിലുള്ളത് അറുപതോളം കൊലപാതക-കവർച്ച കേസുകൾ. ബിജെപി നേതാവായിരുന്ന സന്തോഷ് ശുക്ലയെ കൊലപ്പെടുത്തിയതുൾപ്പെടെ പല ഉന്നതരുടെ കൊലപാതക കേസിലും പ്രതിയാണ് വികാസ് ഡൂബെ.
വികാസ് ഡൂബെയുടെ ആളുകൾ തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന് കാൺപൂരിലെ ഒരു ഗ്രാമവാസിയായ രാഹുൽ തിവാരി പരാതി നൽകിയതിനെ തുടർന്നാണ് ഇന്ന് വികാസ് ഡൂബെയെ കസ്റ്റഡിയിലെടുക്കാൻ പോലീസ് ഉദ്യോഗസ്ഥർ ഡൂബെ താമസിക്കുന്ന ബിക്രു ഗ്രാമത്തിലെത്തിയത്.എന്നാൽ, ഡൂബെയുടെ ആളുകൾ പോലീസിനെതിരെ കനത്ത അക്രമമഴിച്ചു വിടുകയായിരുന്നു.കാൺപൂരിൽ നടന്ന ആക്രമണത്തിൽ ഒരു ഡിവൈഎസ്പി ഉൾപ്പെടെ 8 പോലീസ് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്.








