ജമ്മു: 2020-21 കാലയളവിലെ ജമ്മു കശ്മീർ ഹൈവേ വികസനത്തിന് 574.16 കോടിയുടെ പദ്ധതിക്ക് അംഗീകാരം നൽകി കേന്ദ്രസർക്കാർ. ശ്രീനഗറിലും ബെമിനയിലും സനത്നഗറിലും നൗഗാമിലുമായി 3.23 കിലോമീറ്റർ ദൈർഘ്യമുള്ള മൂന്ന് ഫ്ലൈ ഓവറുകൾ വീതം നിർമ്മിക്കും. ഇതിനായി 220.68 കോടി രൂപ നീക്കി വെച്ചു. ഇത് ദേശീയ പാത 44ന്റെ മുഖച്ഛായ മാറ്റുമെന്ന് കേന്ദ്ര റോഡ് ഹൈവേ വികസന മന്ത്രാലയം അറിയിച്ചു.
ദേശീയ പാത 444ൽ ഷോപിയാനിലെ മൂന്നാമത്തെ ബൈപാസിനോട് അനുബന്ധിച്ച് ആറ് കിലോമീറ്റർ ദൈർഘ്യമുള്ള നാലുവരി പാത നിർമ്മിക്കും. ഇതിനായി 120 കോടി രൂപയാണ് അനുവദിച്ചത്. പുൽവാമയിലും കുൽഗാമിലുമായി 13.60 കിലോമീറ്റർ ദൈർഘ്യത്തിൽ ബൈപ്പാസ് നിർമ്മിക്കാൻ 62.98 കോടി രൂപയുടെ പദ്ധതിക്കും അംഗീകാരം നൽകി.
കശ്മീരിലെ തന്ത്രപ്രധാന മേഖലകളിലെ പാത ഇരട്ടിപ്പിക്കലും നവീകരണവും ഒരേ സമയം ഗതാഗതത്തിനും സേനാ നീക്കം ത്വരിതപ്പെടുത്തുന്നതിനും ഉപകരിക്കുമെന്നാണ് കേന്ദ്ര സർക്കാരിന്റെ കണക്ക് കൂട്ടൽ.
Discussion about this post