പൂനെ : 2.90 ലക്ഷത്തിന്റെ സ്വർണ മാസ്ക് പണി കഴിപ്പിച്ച് പൂനെയിലെ വ്യവസായി. പിംപ്രി – ചിൻച്ചാവഡ് നഗരത്തിലുള്ള ശങ്കർ കുറാഡെയാണ് തനിക്കു വേണ്ടി സ്വർണ മാസ്ക് പണി കഴിപ്പിച്ചത്.ഒരു സ്വർണ വ്യാപാരി കൂടിയായ ശങ്കർ കുറാഡെയുടെ സ്വർണ മാസ്ക് ധരിച്ചു കൊണ്ടുള്ള ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്.ശ്വസിക്കുന്നതിനായി ചെറിയ ദ്വാരങ്ങൾ സ്വർണ മാസ്കിൽ ഇട്ടിട്ടുണ്ടെന്ന് ശങ്കർ വ്യക്തമാക്കി.
സാധാരണ മാസ്‌ക്കുകൾ ധരിക്കുന്ന പോലെ സുഖപ്രദമായി ഈ സ്വർണ മാസ്ക്കും ധരിക്കാൻ കഴിയുന്നുണ്ടെന്നും എന്നാൽ, കൊറോണ വൈറസിൽ നിന്നും എത്ര മാത്രം സ്വർണ മാസ്ക് സംരക്ഷണം നൽകുമെന്നത് ഉറപ്പില്ലെന്നും ശങ്കർ കുറാഡെ കൂട്ടിച്ചേർത്തു. കുറച്ചു മാസങ്ങൾക്കു മുമ്പ് മഹാരാഷ്ട്രയിൽ തന്നെയുള്ള പങ്കജ് പരാഖ് എന്നയാൾ 4 കിലോ ഭാരമുള്ള സ്വർണ ഷർട്ട് പണി കഴിപ്പിച്ചതിനു ഗിന്നസ് റെക്കോർഡ് നേടിയിരുന്നു.










