കോവിഡ് രോഗികളെയോ മറ്റു രോഗികളെയോ ചികിത്സിക്കാൻ വിമ്മതിച്ചാൽ ബംഗുളുരുവിലെ സ്വകാര്യ ആശുപത്രികൾക്കെതിരെ കേസെടുക്കുമെന്ന് കർണാടക സർക്കാർ.ദുരന്തനിവാരണ വകുപ്പിന്റെ വൈസ് ചെയർമാനായ ആർ അശോകയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതേ സംബന്ധിച്ച് ബിബിഎംപിയോട് ഇതു സംബന്ധിച്ച് ഒരു സർക്കുലർ പുറത്തിറക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കർണാടകയുടെ റവെന്യൂ മന്ത്രി കൂടിയാണ് ആർ അശോക.
കോവിഡ് ആണോയെന്ന് സംശയമുള്ള രോഗികൾ നേരിട്ട് ആശുപത്രിയിൽ വരേണ്ടതില്ലെന്നും ആരോഗ്യ പ്രവർത്തകരെ വിവരമറിയിച്ചാൽ അവർ ആംബുലൻസിൽ രോഗികളെ കൂട്ടിക്കൊണ്ട് പോവുമെന്നും ആർ അശോക വ്യക്തമാക്കി.
Discussion about this post