ഷീ ജിൻപിങിന്റെ നേതൃത്വത്തിലുള്ള ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ലോകത്തിനു തന്നെ ഭീഷണിയാണെന്നും അധികം വൈകാതെ തന്നെ ലോകരാഷ്ട്രങ്ങളെല്ലാം ഇത് തിരിച്ചറിയുമെന്ന പ്രതീക്ഷയുണ്ടെന്നും അമേരിക്കൻ സെക്രട്ടറി മൈക് പോംപിയോ.ചൈനക്കെതിരെ ഒരുമിച്ച് നീങ്ങുന്നത് കൂടുതൽ ഫലപ്രദമാവുമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
ലഡാക്കിൽ ചൈന ഇന്ത്യക്കെതിരെ നടത്തിയ ആക്രമണം അങ്ങേയറ്റം പ്രകോപനകരമാണെന്നും മൈക്ക് പോംപിയോ വെളിപ്പെടുത്തി. എന്നാൽ,ചൈനയുടെ ആക്രമണത്തിനെതിരെ ഇന്ത്യ നടത്തിയ നീക്കം പ്രശംസനീയമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രിയായ എസ്.ജയശങ്കറിനോട് പറഞ്ഞിരുന്നുവെന്നും പോംപിയോ വ്യക്തമാക്കി.അയൽ രാജ്യങ്ങളോടുള്ള ചൈനയുടെ സമീപനം ശരിയായ രീതിയിലല്ലെന്നും മൈക്ക് പോംപിയോ കൂട്ടിച്ചേർത്തു.ഭൂട്ടാൻ അതിർത്തിയും, റഷ്യയിലെ വ്ലാഡിവോസ്റ്റോക്കും ചൈനയുടെതാണെന്ന അവകാശവാദവുമായി കഴിഞ്ഞ ദിവസങ്ങളിൽ ചൈന രംഗത്തു വന്നിരുന്നു. ഇവയെല്ലാം ചൂണ്ടിക്കാട്ടിയാണ് മൈക്ക് പോംപിയോ ഇങ്ങനെയൊരു പ്രസ്താവന നടത്തിയത്.
Discussion about this post