ലക്നൗ : വികാസ് ഡൂബെയുടെ അടുത്ത രണ്ട് അനുചരരെ കൂടി ഉത്തർപ്രദേശ് പൊലീസ് എൻകൗണ്ടറിൽ വധിച്ചു.പ്രവീൺ എന്നറിയപ്പെടുന്ന ഭൗവ ഡൂബെ, പ്രഭാത് മിശ്ര എന്നീ കൊടുംകുറ്റവാളികളാണ് കൊല്ലപ്പെട്ടത്.
ഹൈവേയിൽ, ഇന്നു പുലർച്ചെ മൂന്നു മണിയോടെ ഒരു സ്വിഫ്റ്റ് കാർ തട്ടിയെടുത്ത ശേഷം പ്രതികൾ കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു.വഴിമധ്യേ തടഞ്ഞ പോലീസിനെ കണ്ട് വെട്ടിച്ച് പാഞ്ഞ കാർ, ഒരു മരത്തിലിടിച്ചു നിന്നു. പിന്തുടർന്നുവന്ന പോലീസുകാർക്ക് നേരെ അക്രമികൾ നിറയൊഴിച്ചു. തുടർന്നു നടന്ന ഏറ്റുമുട്ടലിലാണ് രണ്ടുപേർ വധിക്കപ്പെട്ടത്. എല്ലാ സംസ്ഥാനങ്ങളിലും കൊടും കുറ്റവാളിയായ വികാസ് ഡൂബെയ്ക്കുള്ള കുരുക്ക് മുറുകുകയാണ്.








