കൊച്ചി: ഐടി സെക്രട്ടറി ശിവശങ്കരന്റെ ബിരുദത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണന്. പിണറായിയെ ശിവശങ്കരന് സഹായിച്ചതിന്റെ പ്രത്യുപകാരമായിട്ടാണ് പിണറായി ഐടി സെക്രട്ടറി നിയമനത്തിന് ശുപാര്‍ശ ചെയ്തത്.
മറ്റുള്ളവര്‍ക്ക് ലഭിക്കാത്ത സഹായങ്ങള്‍ ചെയ്തു കൊടുത്തതു കൊണ്ടാണ് ശിവശങ്കരന് ഐഎഎസ് ലഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന് മാത്രമല്ല, മുഖ്യമന്ത്രിയുടെ കീഴിലുള്ള എല്ലാവരും സംശയത്തിന്റെ നിഴലിലുള്ളവരാണ്. കമ്മ്യൂണിസ്റ്റു പാര്‍ട്ടി അടുക്കള പാര്‍ട്ടിയാണെന്നും 30 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം കടത്തിയ സ്വപ്ന സുരേഷിന്റെ നിയമനത്തെക്കുറിച്ച് അന്വേഷിക്കണമെന്നും എ.എന്‍. രാധാകൃഷ്ണന് പറഞ്ഞു.
പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണന്, മധ്യമേഖലാ ജനറല്‍ സെക്രട്ടറി എന്‍.പി. ശങ്കരന് കുട്ടി, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.എസ്. ഷൈജു, സംസ്ഥാന സമിതി അംഗം, പി. ശിവശങ്കരന് തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post