ഡൽഹി : ഇന്ത്യ നിരോധിച്ച ടിക്ടോക് ഉൾപ്പെടെയുള്ള 59 ചൈനീസ് ആപ്പുകളോട് 79 ചോദ്യങ്ങളുമായി കേന്ദ്രസർക്കാർ.ജൂലൈ 22 നുള്ളിൽ ചൈനീസ് ആപ്പുകൾ ചോദ്യങ്ങൾക്ക് മറുപടി നൽകിയില്ലെങ്കിൽ ഇപ്പോൾ ഏർപ്പെടുത്തിയിട്ടുള്ള നിരോധനം സ്ഥിരമാക്കാനാണ് കേന്ദ്രത്തിലെ തീരുമാനം.സുരക്ഷാപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസം അവസാനമാണ് ചൈനയുടെ 59 ആപ്പുകൾ കേന്ദ്രം നിരോധിച്ചത്.
ചൈനീസ് ആപ്പുകളുടെ മറുപടി ലഭിച്ചാൽ ഇന്റലിജൻസ് ഏജൻസികൾ ശേഖരിച്ചിട്ടുള്ള വിവരങ്ങളുമായി താരതമ്യം ചെയ്ത് കേന്ദ്രം ഒരു തീരുമാനത്തിലെത്തും. അനുവാദമില്ലാതെ ഉപയോക്താക്കളുടെ ഡാറ്റ കൈകാര്യം ചെയ്യുന്നുണ്ടോ, സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് ഡാറ്റകൾ ദുർവിനിയോഗം ചെയ്യാറുണ്ടോ എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് ചോദ്യാവലിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.ഈ ചോദ്യങ്ങൾക്ക് ആപ്പുകൾ നൽകുന്ന മറുപടിയായിരിക്കും ഇന്ത്യയിൽ ചൈനീസ് ആപ്പുകളുടെ ഭാവി നിശ്ചയിക്കുക.








