ജമ്മു കശ്മീര്‍ : യോഗാ ഗുരു ബാബാ രംദേവിന്റെ പതഞ്ജലി കമ്പനിയുമായി ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ കരാര്‍ ഒപ്പുവച്ചു. ഇതുപ്രകാരം സിയാ ബക്കതോണ് സസ്യത്തില്‍ നിന്ന് ഔഷധാംശം വേര്‍ത്തിരിക്കുന്ന സാങ്കേതിക വിദ്യ പതഞ്ജലി ഡിആര്‍ഡിഒയ്ക്ക് കൈമാറും. ഔഷധങ്ങളും ഭക്ഷ്യവസ്തുക്കളും ഉല്പാദിപ്പിക്കുന്ന കമ്പനിയാണ് പതജ്ഞലി ആയുര്‍വേദ.
ഇന്ത്യയുടെ തന്ത്രപ്രധാനമേഖലയായ സിയാച്ചിനിലും പരിസരപ്രദേശങ്ങളിലേക്കും വേണ്ട മേന്മയുളള ഭക്ഷ്യവസ്തുക്കളുടെയും, പുതിയ ടെക്നോളജികളുടെയും ഗവേഷണ കേന്ദ്രമായ ലെയിലെ ദിഹാര്‍ ലബോറട്ടിയുമായും ചേര്‍ന്നുളള പരീക്ഷണങ്ങള്‍ക്കാകും പതഞ്ജലി പ്രാമുഖ്യം കൊടുക്കുക. പ്രദേശത്ത് ശുദ്ധമായ ആഹാര സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുകയാണ് കരാര്‍ വഴി ലക്ഷ്യമിടുന്നത്.
രണ്ടായിരം കോടിയിലേറെ വാര്‍ഷിക വിറ്റുവരവുളള ഉപഭോക്തൃ ഉത്പന്ന കമ്പനിയാണ് രാംദേവ് തലവനായ പതഞ്ജലി ഗ്രൂപ്പ്. രാംദേവ് മുന്‍പ് സ്വവര്‍ഗാനുരാഗം ഭേദമാക്കാനുളള വൈദഗ്ധ്യം തനിക്കുണ്ടെന്ന് അവകാശപ്പെട്ടത് ഏറെ വിവാദമായിരുന്നു. കൂടാതെ പതഞ്ജലിയുടെ നേതൃത്വത്തില്‍ ആണ്‍കുഞ്ഞ് ജനിക്കാനായുളള ‘ദിവ്യ പുത്രജീവക് ബീജ്’ എന്ന ഔഷധവും തങ്ങള്‍ ഉത്പാദിപ്പിക്കുന്നുവെന്ന് രാംദേവ് അവകാശപ്പെട്ടിരുന്നതും ഏറെ വിവാദമായിരുന്നു.
സിയാ ബെക്കതോണ് ഒരു ലോകൈക ഉത്പന്നമാണെന്നും, ഇതിനെ അടിസ്ഥാനമാക്കി വ്യാവസായികമായുളള നിരവധി കണ്ടുപിടുത്തങ്ങള്‍ക്ക് രാംദേവിന്റെ പതഞ്ജലി ആയുര്‍വേദ മുന്‍കൈ എടുക്കണമെന്നും കേന്ദ്രമന്ത്രി മനോഹര്‍ പരീഖര്‍ ചടങ്ങില്‍ ആവശ്യപ്പെട്ടു. കൂടാതെ ധാരാളം ഹെല്‍ത്ത് പ്രൊഡക്ടുകള്‍ പതഞ്ജലി വിപണിയില്‍ എത്തിക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
Discussion about this post