ഡല്‍ഹി: ആഭ്യന്തര വിമാന സര്‍വീസ് സംബന്ധിച്ച് അറിയിപ്പുമായി കേന്ദ്രവ്യോമയാന മന്ത്രാലയം. ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് ആലോചനയിലെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു. 60 ശതമാനം സര്‍വീസുകള്‍ ആരംഭിക്കാനാണ് ആലോചിക്കുന്നതെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
കൊറോണക്ക് മുമ്പ് സര്‍വീസ് നടത്തിയിരുന്ന 55 മുതല്‍ 60 ശതമാനം വരെയുള്ള ആഭ്യന്തര വിമാന സര്‍വീസുകളാണ് പുനഃരാരംഭിക്കാന്‍ ആലോചിക്കുന്നത്. ദീപാവലിയോടനുബന്ധിച്ച് നവംബറില്‍ വിമാന സര്‍വീസുകള്‍ തുടങ്ങാമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post