ന്യൂഡൽഹി : കൊലയാളി എന്നറിയപ്പെടുന്ന കില്ലർ P8I യുദ്ധവിമാനങ്ങൾ സ്വന്തമാക്കാൻ ഇന്ത്യൻ നേവി.അമേരിക്കൻ നിർമിത മിലിറ്ററി പട്രോളിങ് യുദ്ധവിമാനമായ കില്ലർ P8I അതിശക്തമായ നിരീക്ഷണ വിമാനമാണ്.P8എയുടെ ഇന്ത്യൻ പതിപ്പാണ് ഇത്. അന്തർവാഹിനി വേധ, കപ്പൽ വേധ മിസൈലുകൾ വഹിക്കാൻ ഇതിനു ശേഷിയുണ്ട്.
P8I-യുടെ പ്രധാന ആയുധം അതിൽ ഘടിപ്പിച്ചിട്ടുള്ള ഹാർപൂൺ മിസൈലുകളാണ്.129 സോണോബോയുകൾ ഘടിപ്പിക്കാൻ തക്ക മാരക പ്രഹര ശേഷിയുള്ളതിനാൽ, ഈ വിമാനം മുങ്ങിക്കപ്പലുകളുടെ കൊലയാളി എന്നാണ് അറിയപ്പെടുന്നത്.2021 തുടക്കത്തോടെ 4 വിമാനങ്ങൾ ഇന്ത്യൻ നാവികസേനയുടെ ഭാഗമാകും എന്നാണ് കരുതപ്പെടുന്നത്.ദക്ഷിണ ചൈനാ കടലിൽ ചൈനീസ് നാവികസേനയുടെ വിന്യാസം ശക്തമാകുന്നത് തടയാനാണ് ഈ കരുത്തനെ ഇന്ത്യ സ്വന്തമാക്കുന്നത്.
Discussion about this post