നടി തൃഷ കൃഷ്ണന്‍ വിവാഹിതയാകുന്നുവെന്ന് വാര്‍ത്തകള്‍.നടന്‍ ചിമ്പു എന്ന ചിലമ്പരശനായിരിക്കും തൃഷയുടെ വരനെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.ലോക്ക്ഡൗണ്‍ നാളുകളില്‍ തന്നെയാവും വിവാഹം എന്നു സൂചനയുണ്ട്.

‘വിണ്ണൈത്താണ്ടി വരുവായ’ എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചിരുന്നു.ഒരു ഫിലിം മാഗസിന്‍ ആണ് വിവാഹം സംബന്ധിച്ച് സൂചനകള്‍ നല്കുന്നത്. എന്നാല്‍ തൃഷയോ ചിലമ്പരശനോ ഇതില്‍ പ്രതികരിച്ചിട്ടില്ല. മകന് വധുവിനെ കണ്ടെത്തുന്ന കാര്യം ചിലമ്പരശന്റെ വീട്ടുകാരും ആലോചിച്ച് വരികയാണ് .മകനുമായി ജാതകപൊരുത്തം ഉള്ള ഒരു പെണ്‍കുട്ടിയെയാവും പരിഗണിക്കുക എന്നാണ് ചിലമ്പരശന്റെ വീട്ടുകാര്‍ പ്രതികരിക്കുന്നത്.

തൃഷയുടെ മുന്‍കാമുകനായ നടന്‍ റാണ ദഗ്ഗുബാട്ടിയും മഹിജ ബജാജുമായുള്ള വിവാഹം പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെയാണ് തൃഷയുടെ വിവാഹം ഉടന്‍ ഉണ്ടാകുമെന്ന സൂചനകള്‍ പുറത്തുവരുന്നത് .നയന്‍താര, ഹന്‍സിക മൊട്‌വാനി എന്നിവരുമായി ചിമ്പുവിന് മുന്‍കാല പ്രണയമുണ്ടായിരുന്നു.














Discussion about this post