സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി നടത്തിയ ഓൺലൈൻ ക്യാമ്പയിൻ തരംഗമായി. #ResignKeralaCM എന്ന ഹാഷ്ടാഗിൽ ട്വിറ്ററിൽ നടന്ന ക്യാമ്പയിൻ കേരളത്തിൽ ഒന്നാമതും ദേശീയ തലത്തിൽ 12 ആമതും ആണ് ട്രെൻഡിങിൽ ആയത്.
രാവിലെ 9 മണിക്ക് ആരംഭിച്ച കാമ്പയിൻ 10 മണിയോടെ ട്രെൻഡിങ്ങിൽ ഇടം പിടിച്ചു. 10000 ത്തോളം പോസ്റ്റുകളാണ് ഈ ഹാഷ്ടാഗിൽ ട്വിറ്ററിൽ മാത്രം വന്നത്. ഇപ്പോഴും ക്യാമ്പയിൻ ട്രെൻഡിങ്ങിൽ തുടരുകയാണ്. ഇത്തരത്തിൽ ദിവസം മുഴുവൻ ട്രെൻഡ് ചെയ്യുന്നത് അപൂർവമാണ്.
പ്രത്യക്ഷ സമരങ്ങൾ ഹൈക്കോടതി വിലക്കിയ സാഹചര്യത്തിൽ, ബിജെപി ഇന്ന് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കരിദിനം ആചരിക്കുകയാണ്.
വീടുകളിൽ മുഖ്യമന്ത്രിയുടെ കോലം കത്തിക്കുന്നതുൾപ്പടെയുള്ള പ്രതിഷേധ പരിപാടികൾ നടത്താനും അവയുടെ ചിത്രങ്ങൾ നവമാധ്യമങ്ങളിൽ പങ്കുവയ്ക്കാനും ബിജെപി, പ്രവർത്തകരോട് ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്ന് ഓൺലൈൻ കാമ്പയിനും നടന്നത്.
Discussion about this post