ന്യൂഡൽഹി : ഇന്ത്യയിൽ പ്രളയം ബാധിച്ച സംസ്ഥാനങ്ങളിലേക്ക് ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കാനുള്ള റെഡ്ക്രോസ്സിന്റെ ദൗത്യം ഇന്ത്യൻ പ്രസിഡന്റ് രാംനാഥ് കോവിന്ദ് ഫ്ലാഗ് ഓഫ് ചെയ്തു.പ്രളയം ബാധിച്ച ആസാം, ബീഹാർ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്കാണ് റെഡ് ക്രോസിന്റെ സഹായമെത്താൻ പോകുന്നത്.ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ പ്രസിഡണ്ട് കൂടിയാണ് രാഷ്ട്രപതിയായ രാംനാഥ് കോവിന്ദ്.
ദുരിതാശ്വാസ സാമഗ്രികൾ നിറച്ച 9 ട്രക്കുകൾ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധന്റെ സാന്നിധ്യത്തിലാണ് പ്രസിഡന്റ് രാംനാഥ് കോവിഡ് ഫ്ലാഗ് ഓഫ് ചെയ്തത്. ദുരിതാശ്വാസ സാമഗ്രികളിൽ കൊതുകുവല, കിടക്കവിരി, ബക്കറ്റുകൾ, ജല ശുദ്ധീകരണ യൂണിറ്റുകൾ എന്നിവ കൂടാതെ കോവിഡിനെ ചെറുക്കാനുള്ള മാസ്കുകളും പിപിഇ കിറ്റുകളും ഗ്ലൗവ്സുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രളയം ബാധിച്ച സംസ്‌ഥാനങ്ങളിലുള്ള റെഡ്ക്രോസ് ശാഖകളിലൂടെ പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവരിലേക്ക് ദുരിതാശ്വാസ സാമഗ്രികൾ എത്തും.









