ജയ്പൂര്‍: രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ സഹോദരന് അഗ്രസെന്‍ ഗെലോട്ടിന് എന്‍ഫോഴ്സ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് സമന്‍സ് അയച്ചു. ബുധനാഴ്ചയ്ക്ക് മുമ്പായി ഡല്‍ഹിയില്‍ ഹാജരാകണമെന്നാണ് സമന്‍സ്.
രാസവള അഴിമതി സംബന്ധിച്ച് അശോക് ഗെലോട്ടിന്റെ സഹോദരന് അഗ്രസെന്‍ ഗെലോട്ടിന്റെ ഉടമസ്ഥതയിലുള്ള കമ്പനി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു. ഗെലോട്ടിന്റെ സഹോദരന്റെ കമ്പനി 150 കോടിയുടെ തിരിമറി നടത്തിയെന്ന് കണ്ടെത്തിയതായി എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് അറിയിച്ചിരുന്നു.
35000 മെട്രിക് ടണ്‍ ഇറക്കുമതി ചെയ്ത വളം (സബ്സിഡി) സ്വകാര്യ കമ്പനികളിലേക്ക് തിരിച്ചുവിട്ടിട്ടുണ്ടെന്നും ഇതുവഴി 150 കോടി രൂപയുടെ അനധികൃത ഇടപാട് നടന്നെന്നുമാണ് എന്‍ഫോഴ്സമെന്റ് ഡഡയറക്ടറേറ്റ് അറിയിച്ചത്.
Discussion about this post