ചെന്നൈ: തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് ഒരാഴ്ച സ്വയം ക്വാറന്റീനില്‍. രാജ്ഭവനിലെ മൂന്ന് ജീവനക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണിത്.
ചെന്നൈയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് രാജ്ഭവനിലെ 38 പേരെ കൊറോണ ടെസ്റ്റിന് വിധേയമാക്കിയത്. 35 പേരുടെ പരിശോധന ഫലവും നെഗറ്റീവായിരുന്നു.
രോഗബാധിതരായ മൂന്നുപേരെ ആശുപത്രിയിലേക്ക് മാറ്റി. ഡോക്ടര്‍മാരുടെ നിര്‍ദേശാനുസരണമാണ് ഗവര്‍ണര്‍ നിരീക്ഷണത്തില്‍ കഴിയാന്‍ തീരുമാനിച്ചത്. ഗവര്‍ണറുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നതായി രാജ്ഭവന് കേന്ദ്രങ്ങള്‍ അറിയിച്ചു.
Discussion about this post