ഡല്‍ഹി: ഗല്‍വാന്‍ താഴ്വരയില് ചൈനീസ് സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച 20 സൈനികരുടെ പേരുകള്‍ ദേശീയ യുദ്ധ സ്മാരകത്തില്‍ ആലേഖനം ചെയ്യും. സൈനികരോടുള്ള ആദരവിന്റെ ഭാഗമായാണ് പേരുകള്‍ ശിലാഫലകത്തില്‍ സ്ഥാപിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരമായി ഫലകം സ്ഥാപിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. 16 ബിഹാര്‍ റെജിമെന്റിലെ 20 സൈനികരാണ് ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ചത്. റെജിമെന്റിന്റെ കമാന്‍ഡിങ് ഓഫീസറായ കേണല്‍ ബി സന്തോഷ് ബാബു അടക്കമുള്ളവരാണ് മരിച്ചത്.
ജൂണ്‍ 15നാണ് കിഴക്കന്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില് ഇന്ത്യ- ചൈന സേനകള്‍ ഏറ്റുമുട്ടിയത്. അതിര്‍ത്തി ലംഘനവുമായി ബന്ധപ്പെട്ട് സംഘര്‍ഷത്തിന് അയവ് വരുത്താന്‍ ഇരു സേനാ വിഭാഗങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഏറ്റുമുട്ടല്‍ നടന്നത്.
Discussion about this post