തമിഴ് സൂപ്പർതാരം വിജയ്ക്കെതിരെ ഗുരുതര ആരോപണവുമായി നടിയും മോഡലുമായ മീര മിഥുൻ.മീര ബിഗ്‌ബോസ് താരം കൂടിയാണ്.വിജയ് ഫാൻസ് ക്ലബ്ബിന്റെ തലവനായ ഇമ്മാനുവേൽ എന്ന വ്യക്തിക്ക് പണം നൽകി തനിക്കെതിരെ അശ്ലീല പരാമർശങ്ങൾ നടത്താൻ വിജയ് പ്രേരിപ്പിക്കുകയാണെന്നാണ് മീരയുടെ ആരോപണം.
വിജയ് ഇമ്മാനുവേലിന്റെ ഒപ്പം നടൻ വിജയ് നിൽക്കുന്ന ചിത്രവും മീര ട്വീറ്റ് ചെയ്തിട്ടുണ്ട്.നടന്റെ ഈ പ്രവർത്തി തനിക്ക് മാനസിക സമ്മർദ്ദമുണ്ടാക്കുന്നുണ്ടെന്നും ആത്മഹത്യയിലേക്ക് തള്ളി വിടുകയാണെന്നും മീര ട്വീറ്റ് ചെയ്തു.തമിഴ് സിനിമയിലെ പ്രമുഖ താരങ്ങൾക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് മുമ്പും മീര വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്.ഇതിനു മുമ്പ് രജനികാന്തിനെതിരെയും തൃഷയ്ക്കെതിരെയും മീര മിഥുൻ ആരോപണങ്ങൾ നടത്തിയിരുന്നു.തൃഷ തന്നെ അനുകരിക്കുകയാണെന്നും തനിക്കു വരുന്ന അവസരങ്ങളെല്ലാം തൃഷ തട്ടിയെടുക്കുകയാണെന്നുമാണ് തൃഷയ്ക്കെതിരെ മീര ആരോപിച്ചിരുന്നത്. വിജയ്ക്കെതിരെയുള്ള മീര മിഥുന്റെ ആരോപണത്തെ തുടർന്ന് മീരയെ പരിഹസിച്ചു കൊണ്ട് ഒട്ടേറെ വിജയ് ആരാധകർ രംഗത്തു വന്നിട്ടുണ്ട്.









