പാറ്റ്ന : ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്യത്തിന്റെ ഭരണത്തിൽ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്ത് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ.സുശാന്തിന്റെ കുടുംബം സിബിഐ അന്വേഷണമാവശ്യപ്പെട്ടതിനെ തുടർന്നാണ് ഇത് പിന്തുണച്ചു കൊണ്ട് മുഖ്യമന്ത്രി രംഗത്തു വന്നത്.
ഉന്നത തല അന്വേഷണം വേണമെന്ന ആവശ്യവുമായി ബിജെപി എം.പി നിഷികാന്ത് ഡൂബെയും രംഗത്ത് വന്നിട്ടുണ്ട്.വളരെ സംശയാസ്പദമായ സാഹചര്യത്തിലാണ് നടന്റെ മരണം നടന്നിരിക്കുന്നതെന്നും, അതിനാൽ എൻഐഎ, എൻഫോഴ്സ്മെന്റ് വിഭാഗം തുടങ്ങിയ ദേശീയ ഏജൻസികളെ കേസന്വേഷണം ഏൽപ്പിക്കണമെന്നുമാണ് ഡൂബെ ആവശ്യപ്പെട്ടിരിക്കുന്നത്.
Discussion about this post