ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നിയന്ത്രണ രേഖയില്‍ വീണ്ടും പാക്ക് വെടിവയ്പ്പ്. കുപ്വാര ജില്ലയിലെ നൗഗാമിലുണ്ടായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തില്‍ ഒരു ഇന്ത്യന്‍ സൈനികന് കൊല്ലപ്പെട്ടു. ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫിസറാണ് പാക്ക് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പാക്കിസ്ഥാന് സൈന്യം വീണ്ടും വെടിവയ്പ്പ് നടത്തിയതെന്ന് സൈനിക വക്താവ് അറിയിച്ചു. കൊല്ലപ്പെട്ട സൈനികന്റെ വിശദാംശങ്ങള്‍ അറിവായിട്ടില്ല.
ഈ മാസം മാത്രം പാക്കിസ്ഥാന് 52 തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തി. ആഗസ്റ്റ് 19ന് അതിര്‍ത്തിയിലെ സൈനിക പോസ്റ്റുകള്‍ക്ക് നേരെ ശക്തമായ ആക്രമണമായിരുന്നു നടത്തിയത്. സാംബ സെക്ടറിലായിരുന്നു വെടിവയ്പ്പ്. പുതിയ സംഭവത്തോടെ ഈ വര്‍ഷം പാക്കിസ്ഥാന് 245 തവണയാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്.
Discussion about this post