തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധ പിടിമുറുക്കുന്നു. ഇന്ന് രോഗം ബാധിച്ച് അഞ്ച് പേർ മരിച്ചു. ആലുവ, വയനാട്, കോഴിക്കോട്, മലപ്പുറം സ്വദേശികളാണ് സംസ്ഥാനത്ത് കൊവിഡ് ബാധയെ തുടർന്ന് ഇന്ന് മരിച്ചത്.
ആലുവ വട്ടപ്പറമ്പ് ചെട്ടിക്കുളം മുളന്താൻ സ്വദേശി എം ഡി ദേവസി, വയനാട് കാരക്കാമല സ്വദേശി മൊയ്തു, കോഴിക്കോട് പൊക്കുന്ന് സ്വദേശി ബിച്ചു, മലപ്പുറം സ്വദേശികളായ കൂട്ടിയപ്പു, മൊയ്തുപ്പ എന്നിവരാണ് മരിച്ചത്. കളമശേരി മെഡിക്കൽ കോളേജിൽ കൊവിഡ് ചികിത്സയിലായിരുന്നു എം ഡി ദേവസി. ഇദ്ദേഹം ഇന്ന് മരണത്തിന് കീഴടങ്ങി.
മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മൊയ്തു മരിച്ചത്. കോഴിക്കോട് മെഡിക്കൽകോളേജിൽ ചികിത്സയിലിരിക്കെയാണ് കോഴിക്കോട് പൊക്കുന്ന് സ്വദേശി ബിച്ചു, മലപ്പുറം പുകയൂർ സ്വദേശി കൂട്ടിയപ്പു എന്നിവർ മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് മൊയ്തുപ്പ മരിച്ചത്.
Discussion about this post