തിരുവനന്തപുരം: ഇടുക്കി രാജമലയില്‍ ഉരുള്‍പ്പൊട്ടലുണ്ടായ പെട്ടിമുടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് നാളെ സന്ദര്‍ശിക്കും. ഹെലികോപ്റ്റര്‍ മാര്‍ഗം മൂന്നാറിലെത്തും. മുഖ്യമന്ത്രിക്കൊപ്പം ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാനും ഉണ്ടാകും.
ദുരന്തഭൂമിയില്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കാത്തതിനെതിരെ വ്യപാക പ്രതിഷേധം ഉയർന്നിരുന്നു. എന്നാല്‍ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് അവിടെയെത്താതിരുന്നത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.
നാളെ രാവിലെ 9 മണിക്ക് മുഖ്യമന്ത്രി തിരുവനന്തപുരത്തുനിന്നും പുറപ്പെടും. മൂന്നാറിലെ ആനച്ചാലില്‍ ഹെലികോപ്റ്റര്‍ ലാന്റ് ചെയ്ത ശേഷം അവിടെ നിന്നും വാഹനത്തില്‍ ഉരുള്‍പൊട്ടല്‍ മേഖലയിലെത്തും. കനത്ത കാറ്റോ, മഴയോ ഉണ്ടായാല്‍ മാത്രം യാത്ര മാറ്റിവെക്കും. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് മന്ത്രി എംഎം മണി തിരുവനന്തപുരത്തു നിന്ന് ഇടുക്കിയിലേക്ക് യാത്രതിരിച്ചിട്ടുണ്ട്.
Discussion about this post