പാക് അധിനിവേശ കശ്മീരിലും ലഡാക്കിലുമുള്ള മെഡിക്കൽ കോളേജുകളിൽ നിന്നും മെഡിസിൻ പാസായവരെ ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ അനുവദിക്കില്ലെന്ന് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ.ഇതേ സംബന്ധിച്ച് ഉത്തരവ് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ ഇന്ന് പുറത്തിറക്കിയിട്ടുണ്ട്.1956 ലെ മെഡിക്കൽ കൗൺസിൽ ആക്ട് പ്രകാരം കൗൺസിലിന്റെ അനുമതി വാങ്ങിയാൽ മാത്രമെ മെഡിസിൻ പാസ്സായവർക്ക് ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ സാധിക്കുകയുള്ളു.
എന്നാൽ, പാക് അധീന കശ്മീരിലും ലഡാക്കിലുമുള്ള മെഡിക്കൽ കോളേജുകളിൽ പോയി പഠിച്ചവർക്ക് ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാനുള്ള അനുമതി ഒരിക്കലും നൽകില്ലെന്നും ഇന്ന് പുറത്തിറങ്ങിയ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.പാക് അധീന കശ്മീർ ഔദ്യോഗികമായി ഇന്ത്യയുടെ ഭാഗമായതിനാൽ അവിടെയുള്ള സ്ഥാപനങ്ങൾക്കും ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യണമെങ്കിൽ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അനുമതി ആവശ്യമാണെന്നാണ് വിലയിരുത്തൽ.
Discussion about this post