ഡൽഹി: അയോധ്യ ഭൂമി പൂജ ദിവസമായി ഓഗസ്റ്റ് 5ന് ദീപം തെളിച്ച് പ്രാർത്ഥിച്ച ഹിന്ദു കുടുംബത്തിന് നേർക്ക് ആക്രമണം. ഡൽഹിയിലെ കാളിന്ദി കുഞ്ചിലെ മദൻപൂരിൽ ദീപം കൊളുത്തുകയും ‘രാമ രാമ‘ ചൊല്ലി പ്രാർത്ഥനയിൽ ഏർപ്പെടുകയും ചെയ്ത ഗഗൻ, മുകേഷ്, ദീപക് എന്നീ യുവാക്കളെയും കുടുംബത്തെയും ഒരു സംഘമാളുകൾ മർദ്ദിക്കുകയായിരുന്നു. കല്ലും ചുടുകട്ടകളും ഇരുമ്പ് ദണ്ഡുകളും വാളുകളും ഉപയോഗിച്ച് തെരുവുകളിൽ തേർവാഴ്ച നടത്തിയ അക്രമികൾക്ക് നേതൃത്വം നൽകിയത് ആം ആദ്മി പാർട്ടി എം എൽ എ അമാനത്തുള്ള ഖാന്റെ അടുത്ത ബന്ധുവായ മിന്നത്തുള്ള ഖാനാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ഭൂമിപൂജാ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി ഹിന്ദു ഭവനങ്ങളിൽ കൊളുത്തിയ ചെരാതുകൾ അക്രമികൾ തകർത്തുവെന്നും ഇത് ചോദ്യം ചെയ്യാനെത്തിയ യുവാക്കൾക്ക് നേരെ പാഞ്ഞടുത്ത അക്രമി സംഘം ‘അള്ളാ അള്ളാ‘ ചൊല്ലാൻ ഇവരോട് ആവശ്യപ്പെട്ടുവെന്നും ഗഗന്റെ ഭാര്യ ബബിത ദേശീയ മാധ്യമത്തോട് പറഞ്ഞു.
തുടർന്ന് പ്രദേശത്ത് അഴിഞ്ഞാടിയ അക്രമികൾ വർഗ്ഗീയ കലാപത്തിന് ആഹ്വാനം ചെയ്തു. യുവാക്കളെയും കുട്ടികളെയുമടക്കം കൈയ്യേറ്റം ചെയ്ത അക്രമികൾ പിന്നീട് ആക്രമണത്തിന് ഇരയായവർക്കെതിരെ പൊലീസിൽ വ്യാജ പരാതി നൽകി. മിന്നത്തുള്ള ഖാനെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് ഇവർ പരാതി നൽകിയത്. എന്നാൽ ഈ പരാതി വ്യാജമാണെന്നും അക്രമം നടത്തിയത് മിന്നത്തുള്ള ഖാനും സംഘവുമാണെന്നും നാട്ടുകാർ വ്യക്തമാക്കുന്നു.
Discussion about this post