ശ്രീനഗർ: കശ്മീരിൽ പൊലീസ് സംഘത്തിന് നേർക്ക് ഭീകരാക്രമണം. നൗഗാമിലെ ബൈപ്പാസിന് സമീപം സുരക്ഷാ ജോലിയിലുണ്ടായിരുന്ന പൊലീസുകാര്‍ക്കെതിരെ ആയുധധാരികളായി എത്തിയ ഭീകരർ ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തിൽ രണ്ട് പൊലീസുകാർ വീരമൃത്യു വരിച്ചതായി ജമ്മു കശ്മീർ പൊലീസ് അറിയിച്ചു.
പ്രദേശത്ത് പട്രോളിംഗ് നടത്തുന്നതിനിടെയാണ് പൊലീസിന് നേർക്ക് ആക്രമണമുണ്ടായത്. ജനവാസ മേഖലയിൽ നടന്ന ആക്രമണത്തിൽ നാല് പേര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിന്റെ ഉത്തരവാദിത്വം ഇതു വരെ ആരും ഏറ്റെടുത്തിട്ടില്ല.
അതേസമയം ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് ആണ് ആക്രമണത്തിന് പിന്നിലെന്ന് ജമ്മു കശ്മീർ പൊലീസ് അറിയിച്ചു. ഭീകരരെ കണ്ടെത്തുന്നതിനായി തിരച്ചിൽ ആരംഭിച്ചതായും ഇവർ ഉടൻ പിടിയിലാകുമെന്നും സുരക്ഷാ സേന വ്യക്തമാക്കി.
Discussion about this post