വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ ഇളയ സഹോദരൻ റോബർട്ട് ട്രമ്പ് അന്തരിച്ചു. ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് റോബർട്ടിനെ ഈ മാസമാദ്യം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കഴിഞ്ഞയാഴ്ച അദ്ദേഹത്തെ ന്യൂയോർക്ക് സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ വെച്ച് ഇന്നലെ രാത്രി മരണം സംഭവിക്കുകയായിരുന്നു. 71 വയസ്സായിരുന്നു.
ഡൊണാൾഡ് ട്രമ്പ് കഴിഞ്ഞ വെള്ളിയാഴ്ച റോബർട്ടിനെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. റോബർട്ട് തനിക്ക് സഹോദരൻ മാത്രമല്ല, ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത് കൂടിയായിരുന്നുവെന്ന് ട്രമ്പ് അനുസ്മരിച്ചു. ‘ഒരുപാട് മിസ്സ് ചെയ്യും. പക്ഷേ നമ്മൾ ഇനിയും കാണും. അവന്റെ ഓർമ്മകൾ എന്നും എന്റെ ഹൃദയത്തിൽ ഉണ്ടാകും.‘ ട്രമ്പ് അറിയിച്ചു.












