ഡൽഹി: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഡൽഹിയിലെ ഷഹീൻബാദ് സമര നായകൻ ഷഹ്‌സാദ് അലി ബി.ജെ.പിയിൽ ചേർന്നു. ഡൽഹി ബി.ജെ.പി അദ്ധ്യക്ഷൻ ആദേശ് ഗുപ്‌തയുടെ സാന്നിദ്ധ്യത്തിലാണ് അലിയും നൂറോളം പ്രവർത്തകരും പാർട്ടി അംഗത്വമെടുത്തത്.
ബി.ജെ.പി ശത്രുവാണെന്ന തന്റെ സമുദായത്തിലെ ചിലർക്കുള്ള ധാരണ തെറ്റാണെന്ന് തെളിയിക്കാനാണ് തന്റെ ശ്രമമെന്നും ദേശീയ പൗരത്വ നിയമം സംബന്ധിച്ച തെറ്റിദ്ധാരണകൾ അവരുമായി ചർച്ച ചെയ്‌തു പരിഹരിക്കുമെന്നും അലി പറഞ്ഞു.
Discussion about this post