തിരുവനന്തപുരം: മുന്‍ കേന്ദ്ര സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ അമ്മയുടെ മൃതദേഹം കൊറോണ മാനദണ്ഡങ്ങള്‍ ലംഘിച്ച് ഡല്‍ഹിയില്‍ നിന്നും കേരളത്തില്‍ എത്തിച്ചു സംസ്ക്കാര ചടങ്ങുകള്‍ നടത്തി എന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് കേരള സര്‍ക്കാരിന്റെ പിആര്‍ഡി ഫാക്ട് ചെക്ക് വിഭാഗം. 24 ന്യൂസും, ഏഷ്യാനെറ്റ് ന്യൂസുമാണ് ഇത്തരത്തില്‍ മുന്‍ കേന്ദ്രമന്ത്രിക്കെതിരെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചത്.
അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ അമ്മയ്ക്ക് 2020 മെയ് 28നു കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ചികിത്സ തേടിയിരുന്നു. ചികിത്സക്ക് ശേഷം ജൂണ്‍ 5നും, 10 നും നടത്തിയ കോവിഡ് പരിശോധനകളില്‍ ഫലം നെഗറ്റീവ് ആയിരുന്നു. എന്നാല്‍ കോവിഡ് ബാധയെത്തുടര്‍ന്ന് 91 വയസുകാരിയായ അവരുടെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായിരുന്നു. ജൂണ്‍ 14നു ഹൃദയാഘാതത്തെ തുടര്‍ന്നാണ് അവര്‍ മരിക്കുന്നത്.
മരണസമയത്ത് അവര്‍ കൊറോണ പോസിറ്റീവ് ആയിരുന്നില്ല. അതുകൊണ്ട് തന്നെ മൃതദേഹം കൊണ്ടുവരുന്നതിനും സംസ്ക്കാരചടങ്ങുകള്‍ നടത്തുന്നതിനും കോവിഡ് മാനദണ്ഡങ്ങള്‍ ബാധകമല്ലെന്നും കേരള സര്‍ക്കാര്‍ സ്ഥാപനമായ പിആര്‍ഡി ഫാക്ട് ചെക്ക് വിഭാഗം വ്യക്തമാക്കി.
കഴിഞ്ഞ ജൂണ്‍ 10നാണ് ഡല്‍ഹി എയിംസ് ആശുപത്രിയില്‍ അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ മാതാവ് മരിച്ചത്. തുടര്‍ന്ന് മൃതദേഹം വിമാനത്തില്‍ കോട്ടയം മണിമലയിലെത്തിച്ച് പൊതുദര്‍ശനത്തിനുവച്ച ശേഷം 14ന് സംസ്കരിക്കുകയായിരുന്നു. അമ്മ കോവിഡ് ബാധിച്ച് മരിച്ച വിവരം അല്‍ഫോന്‍സ് കണ്ണന്താനം മറച്ചുവച്ചെന്നും പിന്നീട് ഒരു ഘട്ടത്തില്‍ ഇതു വെളിപ്പെടുത്തിയെന്നുമാണ് ഇരുമാധ്യമങ്ങളും വ്യാജവാര്‍ത്ത നല്‍കിയത്.
കേരള സര്‍ക്കാരിന്റെ പിആര്‍ഡി ഫാക്ട് ചെക്ക് വിഭാഗത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
മുൻ കേന്ദ്ര സഹമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ അമ്മയുടെ മൃതദേഹം കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഡൽഹിയിൽ നിന്നും കേരളത്തിൽ എത്തിച്ചു സംസ്ക്കാര ചടങ്ങുകൾ നടത്തി എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് പിആർഡി ഫാക്ട് ചെക്ക് വിഭാഗം കണ്ടെത്തി. അൽഫോൻസ് കണ്ണന്താനത്തിന്റെ അമ്മയ്ക്ക് 2020 മെയ് 28നു കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഡൽഹി എയിംസിൽ ചികിത്സ തേടിയിരുന്നു. ചികിത്സക്ക് ശേഷം ജൂണ്‍ 5നും, 10 നും നടത്തിയ കോവിഡ് പരിശോധനകളിൽ ഫലം നെഗറ്റീവ് ആയിരുന്നു. എന്നാൽ കോവിഡ് ബാധയെത്തുടർന്ന് 91 വയസുകാരിയായ അവരുടെ ആന്തരികാവയവങ്ങളുടെ പ്രവർത്തനം തകരാറിലായിരുന്നു. ജൂണ്‍ 14നു ഹൃദയാഘാതത്തെ തുടർന്നാണ് അവർ മരിക്കുന്നത്. മരണസമയത്ത് അവർ കോവിഡ് പോസിറ്റീവ് ആയിരുന്നില്ല. അതുകൊണ്ട് തന്നെ മൃതദേഹം കൊണ്ടുവരുന്നതിനും സംസ്ക്കാരചടങ്ങുകൾ നടത്തുന്നതിനും കോവിഡ് മാനദണ്ഡങ്ങൾ ബാധകമല്ല.
https://www.facebook.com/IPRDFactCheckKerala/photos/a.102429328095506/159285035743268/?type=3
Discussion about this post