തിരുവനന്തപുരം : ഡിസംബർ മാസത്തോടുകൂടി ക്ലാസുകൾ പുനരാരംഭിക്കാൻ ആകുമെന്ന പ്രതീക്ഷയോടെ വിദ്യാഭ്യാസ വകുപ്പ്.ഈ അധ്യയന വർഷത്തിൽ സ്കൂളുകളുടെ സിലബസ് വെട്ടിച്ചുരുക്കില്ലെന്ന് സർക്കാർ തീരുമാനമെടുത്തെങ്കിലും, തുടർപഠനത്തിൽ പലതരം നിർദ്ദേശങ്ങളാണ് മുന്നിട്ടു നിൽക്കുന്നത്.
ഡിസംബർ മാസത്തോടെ ക്ലാസുകൾ ആരംഭിക്കാൻ സാധിച്ചെങ്കിൽ, വേനൽക്കാല അവധി റദ്ദാക്കിക്കൊണ്ട് അദ്ധ്യയനം നടത്താനാണ് സർക്കാർ കണക്കുകൂട്ടുന്നത്.അതുവരെ ഓൺലൈൻ പഠനം തുടരാനാണ് തീരുമാനം.എന്നാൽ, കേന്ദ്രത്തിന്റെ തീരുമാനം അനുസരിച്ചായിരിക്കും സംസ്ഥാനം ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.മൂന്നു മാസങ്ങളിലെ ക്‌ളാസുകൾ നഷ്ടപ്പെട്ടു കഴിഞ്ഞു.സിലബസ് വെട്ടിച്ചുരുക്കിയാൽ അടുത്ത വർഷത്തെ പഠന തുടർച്ചയെ ബാധിക്കുമെന്ന് കഴിഞ്ഞദിവസം ചേർന്ന കരിക്കുലം കമ്മിറ്റിയാണ് തീരുമാനിച്ചത്.
Discussion about this post