ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിന് അധോലോക ബന്ധമുണ്ടെന്ന് മുൻ റിസർച്ച് അനാലിസിസ് വിംഗ് ഉദ്യോഗസ്ഥൻ.എൻ.കെ സൂദ് എന്ന മുൻ റോ ഉദ്യോഗസ്ഥനാണ് ഈ നിർണായക വെളിപ്പെടുത്തൽ നടത്തിയത്.
അധോലോക കുറ്റവാളികൾ കുറ്റകൃത്യം ചെയ്യുമ്പോൾ മറ്റേതെങ്കിലും കാര്യങ്ങളിലേക്ക് ആളുകളുടെ ശ്രദ്ധ തിരിച്ചുവിടുക പതിവാണെന്നും അത്തരത്തിലൊന്നായി സുശാന്തിന്റെ മരണത്തെ കണക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.സുശാന്തിന്റെ മരണത്തിൽ അദേഹത്തിനു വേണ്ടി പ്രവർത്തിച്ചിരുന്ന ജീവനക്കാരെയും സംശയിക്കേണ്ടതുണ്ടെന്നാണ് എൻകെ സൂദ് പറഞ്ഞത്.ശ്രദ്ധ തിരിക്കുന്നതിനായി സുശാന്തിന്റെ അക്കൗണ്ടിൽ നിന്നും വിവിധ അക്കൗണ്ടുകളിലേക്ക് പണം മാറ്റാൻ കുറ്റവാളികൾ ശ്രമിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.കേസ് സിബിഐക്ക് കൈമാറിയിട്ടുള്ളതിനാൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന കാര്യത്തിൽ തനിക്കു പ്രതീക്ഷയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post