രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്കാരം പ്രഖ്യാപിച്ചു. ക്രിക്കറ്റ് താരം രോഹിത് ശർമ്മ, മാരിയപ്പൻ ടി( പാര അത്ലറ്റിക്സ്), മാനിക ബത്ര(ടേബിൾ ടെന്നിസ്), വിനേഷ് ഫോഗട്ട്(ഗുസ്തി), റാണി(ഹോക്കി) എന്നിവർ അവാർഡിന് അർഹരായി.
ധ്രോണാചാര്യ അവാര്‍ഡിന് 8 പേരാണ് ഇത്തവണ അര്‍ഹരായത്. ധര്‍മേന്ദ്ര തിവാരി (അമ്പെയ്ത്ത്), പുരുഷോത്തം റായി (അത്ലറ്റിക്സ്), ശിവ് സിങ് (ബോക്സിങ്) രമേശ് പത്താനിയ (ഹോക്കി) കൃഷ്ണ കുമാര്‍ ഹൂഡ (കബഡി), വിജയ് ബാലചന്ദ്ര മൂനീശ്വര് (പാരാ പവര്‍ലിഫ്റ്റിങ്), നരേഷ് കുമാര്‍ (ടെന്നീസ്), പ്രകാശ് ദാഹിയ( ഗുസ്തി) എന്നിവരാണ് ധ്രോണാചാര്യ അവാര്‍ഡ് ജേതാക്കള്‍.
മലയാളി അത്ലിറ്റിക്സ് ജിന്‍സി ഫിലിപ്പ് ഉള്‍പ്പടെ അഞ്ചുപേരാണ് ധ്യാന്‍ചന്ദ് പുരസ്കാരത്തിന് അര്‍ഹരായത്. ആജീവനാന്ത മികവിനുള്ള അംഗീകാരമായാണ് ജിന്‍സിയെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. 2000 സിഡിനി ഒളിമ്പിക്സില്‍ മത്സരിച്ച ജിന്‍സി ബുസാന്‍ ഏഷ്യന്‍ ഗെയിംസില്‍ റിലേ സ്വര്‍ണം നേടിയ റിലേ ടീമില്‍ അംഗമായിരുന്നു.
ക്രിക്കറ്റ് താരങ്ങളായി ഇശാന്ത് ശര്‍മ്മ, ദീപ്തി ശര്‍മ്മ എന്നിവരുള്‍പ്പെടെ 29 പേര് അര്‍ജ്ജുന അവാര്‍ഡിന് അര്‍ഹരായി.
അര്‍ജ്ജുന അവാര്‍ഡ് ജേതാക്കള്‍
1. അതാനു ദാസ് (അമ്പെയ്ത്ത്)
2. ശിവ കേശവന് (ല്യൂജ്)
3. ഡ്യൂട്ടി ചന്ദ് (അത്ലറ്റിക്സ്)
4. സത്വിക്സൈരാജ് റാങ്കിറെഡ്ഡി (ബാഡ്മിന്റണ്‍)
5. ചിരാഗ് ഷെട്ടി (ബാഡ്മിന്റണ്‍)
6. വിശേഷ് ഭ്രുവുവാന്ഷി (ബാസ്കറ്റ്ബോള്‍)
7. ഇഷാന്ത് ശര്‍മ (ക്രിക്കറ്റ്)
8. ദീപ്തി ശര്‍മ്മ (ക്രിക്കറ്റ്)
9. ലോവ്ലിന ബോര്ഗോഹെയ്ന് (ബോക്സിംഗ്)
10. മനീഷ് കൗശിക് (ബോക്സിംഗ്)
11. സാവന്ത് അജയ് അനന്ത് (കുതിരസവാരി)
12. സന്ധേഷ് ജിംഗന് (ഫുട്ബോള്‍)
13. അദിതി അശോക് (ഗോള്‍ഫ്)
14. ആകാശ്ദീപ് സിംഗ് (ഹോക്കി)
15. ദീപിക താക്കൂര്‍ (ഹോക്കി)
16. ദീപക് നിവാസ് ഹൂഡ (കബഡി)
17. സരിക കാലെ (ഖോ-ഖോ)
18. സുയാഷ് ജാദവ് (പാരാ നീന്തല്‍)
19. മനീഷ് നര്‍വാള്‍ (പാരാ-ഷൂട്ടിംഗ്)
20. സന്ദീപ് ചൗധരി (പാരാ അത്ലറ്റിക്സ്)
21. സൗരഭ് ചൗധരി (ഷൂട്ടിംഗ്)
22. മനു ഭാക്കര്‍ (ഷൂട്ടിംഗ്)
23. സനില്‍ ഷെട്ടി (ടേബിള്‍-ടെന്നീസ്)
24. ഡിവിജ് ശരണ്‍ (ടെന്നീസ്)
25. ദിവ്യ കക്രാന് (ഗുസ്തി)
26. രാഹുല്‍ അവെയര്‍ (ഗുസ്തി)
27. സാക്ഷി മാലിക് (ഗുസ്തി)
28. മിരാബായ് ചാനു (ഭാരോദ്വഹനം)
29. ദത്തു ഭോകനാല് (റോവിംഗ്)
മുന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ്, മുന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ സര്‍ദാര്‍ സിംഗ് എന്നിവര്‍ ഉള്‍പ്പെട്ട കമ്മറ്റിയാണ് ഇത്തവണ പുരസ്കാരത്തിനായി താരങ്ങളെ തിരഞ്ഞെടുത്തത്.
Discussion about this post