ഡൽഹി : ആം ആദ്മി പാർട്ടിക്ക് വ്യാജ സ്ഥാപനത്തിന് മറവിൽ രണ്ടു കോടി രൂപ സംഭാവന നൽകിയതിന് വ്യവസായി അറസ്റ്റിൽ.ഡൽഹിയിലെ വ്യവസായിയായ മുകേഷ് കുമാറിനെ ആണ് ഡൽഹി പോലീസിനെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തത്.
ഇതേ കുറ്റത്തിന് മറ്റൊരാളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.2014 മാർച്ചിലാണ് ആം ആദ്മി പാർട്ടിയിലേക്ക് ഡിമാൻഡ് ഡ്രാഫ്റ്റ് മുഖേന രണ്ടു കോടി രൂപ മുകേഷ് കുമാർ സംഭാവന നൽകിയത്.നഗരത്തിലെ അറിയപ്പെടുന്ന റിയൽ എസ്റ്റേറ്റ് ബ്രോക്കർ ആണ് മുകേഷ് ശർമ.
വ്യാജ കമ്പനികൾ മുഖേന ആംആദ്മി പാർട്ടിയിലേക്ക് ധാരാളം പണം ഒഴുകുന്നുണ്ടെന്ന് ബിജെപി നേതാവ് കപിൽ ശർമ ആരോപിച്ചിരുന്നു.
Discussion about this post