ജയ്പൂർ : രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി താൽക്കാലികമായി പരിഹരിച്ചെങ്കിലും അകത്തളങ്ങളിൽ സ്വരച്ചേർച്ചയില്ലായ്മ അവസാനിക്കുന്നില്ലെന്ന് റിപ്പോർട്ടുകൾ.സച്ചിൻ പൈലറ്റുമായി അശോക് ഗെഹ്ലോട്ട് ശീതസമരം പ്രഖ്യാപിച്ചിരിക്കുന്നുവെന്നാണ് മാധ്യമങ്ങളുടെ കണ്ടെത്തൽ.സച്ചിനുമായി മുഖാമുഖം വരുന്ന ചടങ്ങുകളിൽ നിന്നും വിട്ടുനിൽക്കുകയാണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് എന്നത് രാജസ്ഥാൻ മാധ്യമങ്ങൾ ഇതിനു തെളിവായി ഉയർത്തിക്കാണിക്കുന്നു.
രാജീവ് ഗാന്ധിയുടെ എഴുപത്തിയാറാം ജന്മദിനവുമായി ബന്ധപ്പെട്ട് കോൺഗ്രസ് സംസ്ഥാന സമിതിയിൽ കഴിഞ്ഞദിവസം വലിയ ചടങ്ങ് സംഘടിപ്പിച്ചിരുന്നു.എന്നാൽ, സച്ചിൻ പൈലറ്റ് ചടങ്ങിൽ പങ്കെടുക്കാനെത്തിയതിനു പിന്നാലെ ഗെഹ്ലോട്ട് ചടങ്ങിലുണ്ടാവില്ലെന്ന് അറിയിക്കുകയായിരുന്നു.രാജസ്ഥാനിലെ കോൺഗ്രസ് നേതാക്കൾ തമ്മിലുള്ള പ്രശ്നങ്ങൾ ഒതുങ്ങിയെന്ന് പാർട്ടി വാദിക്കുമ്പോഴും സച്ചിനുമായുള്ള പ്രശ്നം ഇപ്പോഴും അവസാനിച്ചിട്ടില്ലെന്നാണ് അശോക് ഗെഹ്ലോട്ടിന്റെ പ്രവർത്തികൾ സൂചിപ്പിക്കുന്നത്.സച്ചിന്റെ മുഖം രക്ഷിക്കുന്നതിനായാണ് ഗാന്ധി കുടുംബം ഇടപെട്ട് പ്രശ്നങ്ങൾ ഒതുക്കിയതായി വരുത്തി തീർത്തതെന്ന് രാജസ്ഥാനിലെ എംഎൽഎമാർ അഭിപ്രായപ്പെട്ടു.
Discussion about this post