ഡല്‍ഹി : ഹരിയാനയിലെ അംബാല വ്യോമതാവളത്തില്‍ സൂക്ഷിച്ചിരിക്കുന്ന റഫാല്‍ യുദ്ധ വിമാനങ്ങള്‍ തകര്‍ക്കുമെന്ന് ഭീഷണിക്കത്ത്. തുടര്‍ന്ന് സുരക്ഷ ശക്തമാക്കി.
ഫ്രാന്‍സില്‍ നിന്ന് ജൂലൈ അവസാനമാണ് 5 റഫാൽ വിമാനങ്ങൾ ഇന്ത്യയിലെത്തിച്ചത്.
വെള്ളിയാഴ്ച ലഭിച്ച ഭീഷണിക്കത്തിനെപ്പറ്റി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍, ഭീഷണി ഗൗരവമുള്ളതാണെന്നു കരുതുന്നില്ലെന്നും മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് സുരക്ഷ ശക്തമാക്കിയതെന്നും അധികൃതര്‍ പറഞ്ഞു.
Discussion about this post