ലക്നൗ : ബഹുജൻ സമാജ് പാർട്ടി സസ്പെൻഡ് ചെയ്ത മുൻ മന്ത്രിയും എംഎൽഎയുമായ രാംവീർ ഉപാധ്യായ് ബിജെപിയിലേയ്ക്കെന്ന് സൂചന.
രാംവീർ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദർശിച്ചതോടെയാണ് വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്നും ഇത്തരം റിപ്പോർട്ടുകൾ പുറത്തു വരുന്നത്.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വച്ച് ശനിയാഴ്ചയാണ് രാംവീർ യോഗിയെ സന്ദർശിച്ചത്.പാർട്ടി പ്രവർത്തനത്തിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് ബഹുജൻ സമാജ് പാർട്ടി രാംവീറിനെ പുറത്താക്കിയത്.
Discussion about this post