തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ മന്ത്രി കെ ടി ജലീലിനെതിരെ പി സി ജോർജ്ജ് എം എൽ എ. ഖുറാൻ എന്ന പേരിൽ വിദേശത്ത് നിന്നും കൊണ്ടു വന്നത് മുഴുവൻ സ്വർണ്ണമായിരുന്നു. എന്തിനാണ് ഇക്കാര്യത്തിൽ കെ ടി ജലീൽ നുണ പറയുന്നതെന്ന് പി സി ജോർജ്ജ് നിയമസഭയിൽ ചോദിച്ചു.
നിയമസഭയിൽ നടന്ന അവിശ്വാസ പ്രമേയ ചർച്ചയ്ക്കിടെയായിരുന്നു പി സി ജോർജ്ജിന്റെ പ്രതികരണം. ‘ഖുറാനെ പിടിച്ച്, അള്ളാഹുവിനെ ഓർത്ത്, എന്റെ ജലീൽ സാഹിബേ, നിങ്ങൾ മണ്ടത്തരം പറഞ്ഞ് നടക്കരുത്‘. ഇതായിരുന്നു കെ ടി ജലീലിനോടുള്ള പിസിയുടെ ഉപദേശം.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഉപദേശകരെ വച്ചത് മുഖ്യമന്ത്രിയാണെന്നും അവിടെ തുടങ്ങിയതാണ് അദ്ദേഹത്തിന്റെ കഷ്ടകാലമെന്നും പി സി ജോർജ്ജ് എം എൽ എ പരിഹസിച്ചു.
Discussion about this post