കൊച്ചി : മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്കെത്തുന്നവർക്ക് ഓൺലൈൻ രജിസ്ട്രേഷനും ക്വാറന്റൈനും തുടരുമെന്ന് സംസ്ഥാന സർക്കാർ.ഇതര സംസ്ഥാനങ്ങളിലേക്ക് യാത്ര നടത്തുന്നതിന് പാസ് വേണമെന്നുൾപ്പെടെയുള്ള നിബന്ധനകൾ കേന്ദ്ര സർക്കാർ പിൻവലിച്ചിരുന്നു.എന്നാൽ, രജിസ്ട്രേഷൻ തുടരാൻ തന്നെയാണ് കേരളത്തിന്റെ തീരുമാനം.
അതേ സമയം, കേരളത്തിലേക്ക് ഏഴു ദിവസമോ അതിൽ താഴെയോ സന്ദർശനത്തിനെത്തുന്നവർ ഈ നിബന്ധനകൾ പാലിക്കേണ്ടതില്ല.രോഗവ്യാപനം ദിനം പ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് കേരളത്തിലേക്ക് വരാൻ രജിസ്ട്രേഷൻ നടത്തണമെന്ന തീരുമാനത്തിൽ സർക്കാർ ഉറച്ചു നിൽക്കുന്നത്.കൂടാതെ, 14 ദിവസം ക്വാറന്റൈനും പാലിക്കണം.കോവിഡ് ജാഗ്രതാ പോർട്ടൽ വഴിയാണ് രജിസ്ട്രേഷൻ നടത്തുന്നത്.
Discussion about this post