മുംബൈ : ആത്മഹത്യ ചെയ്ത ബോളിവുഡ് നടൻ സുശാന്തിന് രണ്ടു വർഷമായി കഞ്ചാവ് എത്തിച്ചു കൊടുത്തിരുന്നുവെന്ന് കുറ്റസമ്മതം നടത്തി മുൻ മാനേജർ സാമുവൽ മിറാൻഡ. മുംബൈ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ കുറ്റസമ്മതം നടത്തവേയാണ് സാമുവൽ മിറാൻഡയുടെ ഈ വെളിപ്പെടുത്തൽ.
വെള്ളിയാഴ്ച രാത്രിയാണ് നടന്റെ കാമുകിയും നടിയുമായ റിയ ചക്രബർത്തിയുടെ സഹോദരൻ ഷോവിക്ക് ചക്രബർത്തിയുടെ സുഹൃത്തായ കമൽജീത്തിൽ നിന്നാണ് സാമുവൽ കഞ്ചാവ് സംഘടിപ്പിച്ചിരുന്നത്.റിയയുടെ വാട്ടർ സ്റ്റോൺ ക്ലബ്ബിലെ പ്രൈം റോസ് അപ്പാർട്ട്മെന്റിലാണ് ഇവർ കഞ്ചാവ് പൊതികൾ എത്തിച്ചേരുന്നത്. ഒരു പാക്കറ്റിന് 2500 രൂപയാണ് തുടർന്ന് നൽകിയിരുന്നത് എന്നാൽ, സുശാന്തിന് എത്ര രൂപയ്ക്കാണ് ഇവർ കഞ്ചാവ് വിറ്റിരുന്നത് എന്ന് ഇനിയും വെളിപ്പെടുത്തിയിട്ടില്ല. ശേഖരിച്ച ഇലക്ട്രോണിക് തെളിവുകളിൽ നിന്നും, സാമുവലിന് മയക്കുമരുന്ന് മാഫിയയുമായി അടുത്ത ബന്ധമുണ്ടെന്ന് നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ വ്യക്തമാക്കുന്നു.
Discussion about this post