ബഹിരാകാശത്തേയ്ക്ക് മനുഷ്യരെ എത്തിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രഥമ പദ്ധതിയായ ഗഗൻയാൻ സഞ്ചാരികൾക്കുള്ള സ്പേസ് സ്യൂട്ട് നിർമ്മാണം ആരംഭിച്ച് റഷ്യ.
റഷ്യൻ ഗവേഷണ-വികസന സ്ഥാപനമായ സ്വെസ്ദയാണ് ഇന്ത്യൻ ബഹിരാകാശ യാത്രികർക്കായി പ്രത്യേകം മർദ്ദം ക്രമീകരിച്ച സ്യൂട്ടുകൾ നിർമ്മിക്കുന്നത്.
റഷ്യൻ സ്പേസ് ഓർഗനൈസേഷനായ റോസ്കോസ്മോസിന്റെ ഉപസംഘടനയാണ് സ്വെസ്ദ.നിലവിൽ, റഷ്യയിലെ റോസ്കോസ്മോസിന്റെ കീഴിലുള്ള പ്രത്യേക പരിശീലന കേന്ദ്രത്തിൽ കഠിന പരിശീലനത്തിലാണ് ഇന്ത്യയുടെ ഗഗൻയാൻ യാത്രികർ.കോവിഡ് മൂലം നിർത്തി വച്ചിരുന്ന പരിശീലനം മെയ് മാസം മുതൽ പുനരാരംഭിച്ചിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബർ മൂന്നിനാണ് ഇവരുടെ അളവുകളും മാനദണ്ഡങ്ങളും ആസ്പദമാക്കി സ്യൂട്ട് നിർമ്മാണം ആരംഭിച്ചത്. തിരഞ്ഞെടുത്ത നാലുപേരെയാണ് ഗഗൻയാൻ യാത്രയ്ക്കായി ഇന്ത്യ പരിശീലനത്തിനയച്ചിരിക്കുന്നത്.
Discussion about this post