കൊളംബോ: ശ്രീലങ്ക. ഗോവധ നിരോധനനിയമം നടപ്പിലാക്കാനൊരുങ്ങുന്നു. ഭരണകക്ഷിയായ ശ്രീലങ്ക പൊതുജന പെരമുന്നയാണ് ഗോവധം നിരോധാക്കാനുള്ള ശുപാര്‍ശ മുന്നോട്ടുവെച്ചത്. ഗോവധം നിരോധിക്കാനുള്ള ശുപാര്‍ശ പ്രധാനമന്ത്രി മഹീന്ദ്ര രാജ്പക്‌സ പാര്‍ട്ടി പാര്‍ലമെന്ററി സംഘവുമായി ചര്‍ച്ച ചെയ്തു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറാനൊരുങ്ങുകയാണ് രാജ്പക്‌സ എന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം തീരുമാനം സംബന്ധിച്ച് അന്തിമതാരുമാനം കൈക്കൊണ്ടില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ഔദ്യോഗികവൃത്തങ്ങള്‍ പ്രതികരിച്ചു.ഗോവധത്തിന് നിരോധനമേര്‍പ്പെടുത്തിയാലും ബീഫ് ഇറക്കുമതി ചെയ്യുന്നതിന് തടസമുണ്ടാവില്ല.











