ഡൽഹി : ഡൽഹിയിൽ പാഴ്സലിന്റെ മറവിൽ കോടിക്കണക്കിനു രൂപയുടെ ലഹരി കടത്ത് നടത്തിയ സംഭവത്തിനു പിന്നിൽ മലയാളിയാണെന്ന് റിപ്പോർട്ടുകൾ. കാസർഗോഡ് സ്വദേശി മുഹ്സിൻ അലിയാണ് നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ പിടിയിലായിട്ടുള്ളത്.
ഇയാൾക്കൊപ്പം പിടിയിലായിട്ടുള്ള വാഹിദ്, ഷാജഹാൻ, മുനാസിർ, ഹനീഫ് എന്നിവരും മലയാളികളാണെന്നാണ് സൂചന. ഇവരെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ എൻസിബി രഹസ്യാന്വേഷണ വിഭാഗത്തിൽ നിന്നും ശേഖരിച്ചു.ഇവർക്കൊപ്പം രണ്ടു വിദേശികൾ കൂടി പിടിയിലായിരുന്നു. പിടികൂടിയവരിൽ നിന്നും 48 കോടി രൂപ വിലവരുന്ന മയക്കുമരുന്ന് കണ്ടെടുത്തിട്ടുണ്ട്.
Discussion about this post