റഫാലുകൾ ഔദ്യോഗികമായി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായതിനു പിന്നാലെ വ്യോമസേനയ്ക്ക് അഭിനന്ദനങ്ങളറിയിച്ചു കൊണ്ട് ലഫ്റ്റനന്റ് കേണൽ മഹേന്ദ്ര സിംഗ് ധോണി. ട്വിറ്ററിലൂടെയാണ് മുൻ ഇന്ത്യൻ നായകൻ വ്യോമസേനയ്ക്ക് അഭിനന്ദനങ്ങളറിയിച്ചത്. ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്നത് ലോകത്തെയേറ്റവും മികച്ച ഫൈറ്റർ പൈലറ്റുകളെയാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
റഫാൽ വിമാനങ്ങൾ ഔദ്യോഗികമായി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായതിലൂടെ 4.5 തലമുറ യുദ്ധ വിമാനങ്ങൾക്ക് ലഭിച്ചിരിക്കുന്നത് ലോകത്തെയേറ്റവും മികച്ച പൈലറ്റുകളെയാണ്. വ്യത്യസ്ത തരം യുദ്ധവിമാനങ്ങൾ സ്വന്തമാക്കുന്നതിലൂടെ ഇന്ത്യൻ വ്യോമസേനയ്ക്ക് മാരക പ്രഹരശേഷിയാണ് ലഭിക്കുന്നത് – എം എസ് ധോണി ട്വീറ്റ് ചെയ്തു. ആദ്യ ബാച്ച് റഫാലുകൾ ഇന്ത്യയിലേക്കെത്തിയതിനു പിന്നാലെയും സന്തോഷമറിയിച്ച് ധോണി രംഗത്തു വന്നിരുന്നു.
Discussion about this post