കൊച്ചി : മലയാള സിനിമയിൽ ലഹരിമരുന്ന് ഉപയോഗം വ്യാപകമാണെന്നും സെറ്റുകളിൽ വരെ മയക്കുമരുന്ന് സുലഭമാണെന്നും റിപ്പോർട്ടുകൾ.നിർമാതാക്കളുടെ സംഘടന തന്നെ ഇക്കാര്യം ഉന്നയിച്ചിട്ടും ലഹരിയുടെ യഥാർത്ഥ വഴി തേടി പോവാൻ പോലീസ് വിമുഖത കാണിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്.
മുമ്പ് ലഹരിക്കേസിൽ യുവനടൻ ഷൈൻ ടോം ചാക്കോ, നൈജീരിയക്കാരനായ ഒക്കോവോ കോളിൻസ് എന്നിവരുൾപ്പെടെ 5 പേർ പോലീസ് പിടിയിലായിരുന്നു.
കേസിന്റെ വിചാരണ നടന്നു വരികയാണെങ്കിലും കൊക്കെയ്ൻ ഇവരിലേക്ക് എത്തിച്ചതാരാണെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.മാത്രമല്ല, യുവസംവിധായകനും നടിയായ ഭാര്യക്കുമെതിരെ മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് നിരവധി തവണ ആരോപണങ്ങളുയർന്നിട്ടും ഇതിനെതിരെയും നടപടിയെടുക്കാൻ പോലീസ് തയ്യാറായിട്ടില്ല. ഈ ആരോപണങ്ങളിൽ തെളിവില്ലെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
Discussion about this post