ഡല്‍ഹി: ഡല്‍ഹിയിലെ ഔറംഗസീബ് റോഡിനെ എ.പി.ജെ. കലാം റോഡെന്നു പേരുമാറ്റിയ തീരുമാനത്തിനെതിരെ ജസ്റ്റിസ് രജീന്ദര്‍ ച്ചാറും പ്രമുഖ മാധ്യമപ്രവര്ത്തകന് കുല്‍ദീപ് നയാറും രംഗത്തെത്തി. നടപടി അനീതിയും അന്യായവും ഭരണഘടനാ സങ്കല്പങ്ങള്ക്കു വിരുദ്ധവുമാണെന്ന് ഇരുവരും കുറ്റപ്പെടുത്തി. എന്തെങ്കിലും നിയമപരമായ കാരണങ്ങളല്ല മറിച്ച്, സങ്കുചിത വര്‍ഗീയ താല്പര്യങ്ങളാണ് ഈ പേരുമാറ്റ നടപടിക്കു പിന്നിലെന്ന് ഇരുവരും നേതൃത്വം നല്കുന്ന സിറ്റിസണ്‍സ് ഫോര്‍ ഡെമോക്രസി (സി.എഫ്.ഡി) എന്ന സംഘടനയുടെ പേരില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.
ബി.ജെ.പി ഏറെക്കാലമായി ശ്രമിക്കുന്ന കാര്യമാണിത്. നേരത്തേ പലവട്ടം ബി.ജെ.പിയിലെ ചിലര്‍ പേരുമാറ്റത്തിനു ശ്രമിച്ചെങ്കിലും ഫലം കണ്ടിരുന്നില്ല. ഒരു ചരിത്രവ്യക്തിയുടെ പേരിലുള്ള റോഡിന് പുനര്‍നാമകരണം വേണ്ടെന്നാണ് നയമെന്ന് ആഭ്യന്തര സഹമന്ത്രി വ്യക്തമാക്കിയതുമാണ്. മാര്‍ഗനിര്‍ദേശങ്ങള്‍ക്കു വിരുദ്ധമായി കൈക്കൊണ്ട നടപടി ഉടന്‍ പിന്‍വലിക്കണം. കലാമിന്റെ ഓര്മ നിലനിര്‍ത്താന്‍ ശാസ്ത്രവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ആ പേരു നല്‍കണമെന്നും ഇരുവരും നിര്‍ദേശിക്കുന്നു.
Discussion about this post