കൊല്ലം : കോവൂർ കുഞ്ഞുമോൻ എംഎൽഎയ്ക്കെതിരെ ഉടുതുണിയഴിച്ച് പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. മുമ്പൊരിക്കൽ നിയസഭയിൽ എംഎൽഎ നടത്തിയ ഒരു പരാമർശത്തെ ഓർത്ത് വെച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇത്തരത്തിൽ പ്രതിഷേധിച്ചത്.
യുഡിഎഫ്കാരുടെ മുണ്ട് നീക്കി നോക്കിയാൽ കാവി നിക്കർ കാണാമെന്ന പ്രസ്താവന നിയമസഭയിൽ കോവൂർ കുഞ്ഞുമോൻ എംഎൽഎ നടത്തിയിരുന്നു. ഇതിനെതിരെയായിരുന്നു കോൺഗ്രസ് പ്രവർത്തകരുടെ ‘ മുണ്ട് പൊക്കി പ്രതിഷേധം’. ഇവർ എംഎൽഎയെ കരിങ്കൊടിയും കാണിച്ചു. സംഭവത്തിൽ ശാസ്താംകോട്ട പോലീസ് കേസെടുത്തിട്ടുണ്ട്.
Discussion about this post